---
title: "കണ്ണൂരിൽ കെ.സുധാകരന്റെ ഫ്ളക്സ് ബോർഡ് കത്തിച്ചു ; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ"
english_title: "K. Sudhakaran's flux board burnt in Kannur; CPM worker arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/193044/K. Sudhakaran's flux board burnt in Kannur; CPM worker arrested"
published_at: "2024-03-20T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa6a7cd3eda_IMG-20240320-WA0010.jpg"
keywords: []
---

# കണ്ണൂരിൽ കെ.സുധാകരന്റെ ഫ്ളക്സ് ബോർഡ് കത്തിച്ചു ; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:**  കണ്ണൂർ ലോക്‌സഭ മണ്‌ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ്റെ ഫ്ളക്‌സ് ബോർഡ് തീവച്ച് നശിപ്പിച്ചു. സംഭവത്തിൽ സി.പി.എമ്മുകാരനെ മയ്യിൽ സി.ഐ പ്രജീഷ് അറസ്റ്റ് ചെയ്‌തു..

## Article Content

 കണ്ണൂർ ലോക്‌സഭ മണ്‌ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ്റെ ഫ്ളക്‌സ് ബോർഡ് തീവച്ച് നശിപ്പിച്ചു. സംഭവത്തിൽ സി.പി.എമ്മുകാരനെ മയ്യിൽ സി.ഐ പ്രജീഷ് അറസ്റ്റ് ചെയ്‌തു..

വടുവംകുളത്ത് റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച ഫ്ളക്‌സ് ബോർഡ് കത്തിച്ചതിന് പ്രദേശവാസി യായ കോക്കാടൻ അശോകൻ (45) ആണ് പിടിയിലായത്.

മിനിഞ്ഞാന്ന് ഇതേ സ്ഥലത്തെ സുധാകരൻ്റെ രണ്ട് ഫ്ളക്‌സ് ബോർഡുകൾ നശിപ്പിച്ചിരുന്നു. അതിൽ പോലീസ് കേസെടുക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തുകയും നശിപ്പിക്കപ്പെട്ട ഫ്ളക്സ് ബോർഡുകൾക്ക് പകരമായി പുതിയ ഒരെണ്ണം സ്ഥാപിക്കുകയും ചെയ്തു.

പ്രവർത്തകർ പിരിഞ്ഞുപോയതിന് പിറകെ അശോകൻ സ്ഥലത്തെത്തി ഫ്ളക്‌സ് ബോർഡിന് തീയിടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സ്ഥലത്തുണ്ടായിരുന്ന ചിലർ ഉടൻ അശോകനെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/193044/K. Sudhakaran's flux board burnt in Kannur; CPM worker arrested)